തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Sunday, May 9, 2010

ലോകാവസാനം വിളിപ്പാടകലെ

ലോക മുസ്ലിം ജനത അല്ലെങ്ങില്‍ ലോക ജനത മുഴുവന്‍ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യം അതാണ് ലോകാവസാനം. എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും എല്ലാം പറയുന്ന ഒരു കാര്യമാണ് ഒരു അവസാനം ഈ ലോകത്തിനുണ്ട് എന്നത്.
മുസ്ലിം സമൂഹം പ്രത്യേകിച്ച് ഈ വാസ്തവം മനസ്സിലാക്കിയത് ലോകം ശ്രിഷ്ട്ടിച്ച അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ മുഖേനയാണ്. അത് കൊണ്ട് തന്നെ മറ്റു മതങ്ങള്‍ക്കോ പ്രസ്തനങ്ങള്‍ക്കോ ഇല്ലാത്ത വ്യക്തമായ ഒരു വീക്ഷണം ഇസ്ലാം മതത്തിനുണ്ട്... മാത്രമല്ല അതിന്‍റെ അടയാളങ്ങള്‍ നമുക്ക് വിശദീകരിച്ചു തരാന്‍ ഓരോ കാലത്തും പ്രവജകന്മാര്‍ വരുകയും അത് നിര്‍വഹിക്കുകയും ചെയ്തതാണ്. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഓരോന്നായി കണ്ടു തുടങ്ങുമ്പോള്‍ നാം നന്നായി അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കണം. ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ പെട്ടതാണ് ഭൂമികുലുക്കം അതികരിക്കുക , പെട്ടെന്നുള്ള മരണം അതികരിക്കുക. ഇന്ന് ഇന്തോനേഷ്യ ഭൂകമ്പം ഉണ്ടായി , ഒരുപാടു പേര്‍ അതിന്‍റെ വിപത്തുകള്‍ അനുഭവിക്കുന്നു, നാം സുഗമായി അല്ലാഹുവിനെ മറന്നു ജീവിക്കുന്നു, നാം ചിന്തിക്കേണ്ട , പാടം ഉള്കൊല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ചിന്തിക്കുക , അല്ലാഹുവിലേക്ക് അടുക്കുക.
അവസാന കാലത്ത് ജനങ്ങള്‍ നന്നാവാന്‍ എന്ത് ചെയ്യണം ഇന്നു റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.
ആദ്യ കാലക്കാര്‍ നന്നായത് കൊണ്ടല്ലാതെ അവസാന കാലക്കാര്‍ നന്നാവില്ല എന്ന പ്രവാജക വജനം നാം ഓര്‍ക്കേണ്ടതും ചിന്തിക്കേണ്ടതും അതനുസരിച്ച് പ്രവര്തിക്കെണ്ടതുമാണ്.
സഹാബാക്കള്‍ നന്നായത് സുഹ്ബത് അഥവാ സഹവാസം കൊണ്ടാണ് . പ്രവാജകരുമായുള്ള സഹവാസം കൊണ്ടാണ്. അതുകൊണ്ട് നമ്മുക്കും നന്നാവാന്‍ അതെ സൂത്രവാക്യം തന്നെ ആണല്ലോ റസൂല്‍ കരീം (സ) പറഞ്ഞു തന്നത്. റസൂല്‍ (സ) തങ്ങളോടുള്ള സഹവാസം നമുക്ക് സദ്യമല്ല , അവിടുത്തെ സഹാബക്കളെയും തുടര്‍ന്ന് വന്ന ആരെയും നമുക്ക് ലഭിച്ചില്ല ഏന്നാല്‍ നമ്മുക്ക് നന്നാവാന്‍ കഴിയില്ല എന്നാണോ , അല്ല , ഒരിക്കലും അല്ല , നമുക്ക് നന്നാവാന്‍ അവരുടെ പിന്തുടര്‍ച്ചക്കാരായ ആളുകളെ തുടരുക അല്ലാതെ മാര്‍ഗമില്ല , അത് കൊണ്ട് നാം ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആ മാര്‍ഗം മഹാന്മാരായ , മുഹ്യുദീന്‍ ശൈഖിനെ പോലോത്ത മഹാന്മാരാണ് എന്നതിലും നമുക്കാര്‍ക്കും ശംശയമില്ല. അത് കൊണ്ട് ആ സത്യ മാര്‍ഗം പിന്തുടരുക. ഇന്ന് കേരളത്തില്‍ മുഹ്യുദീന്‍ ശൈഖിന്റെ ഖലീഫ ബഹുമാനപ്പെട്ട ഷെയ്ഖ്‌ യൂസുഫ് സുല്‍ത്താന്‍ ജീവിച്ചിരിപ്പുണ്ട് , മഹാനവര്കക്ക് ധാരാളം ഖലീഫമാരും ഉണ്ട് , അവരെല്ലാം പറയുന്നത് ഈമനിലായി മരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഈ ത്വരീകത് സ്വീകരിക്കുക , നിങ്ങള്ക്ക് വിജയം വരിക്കാം , ഈ യാതാര്‍ത്യം പകല്‍ പോലെ സ്ഥിരപ്പെട്ട കാര്യവും ജനങ്ങള്‍ കണ്ടു മനസ്സിലക്കിയതുമാണ്. ഈ സത്യം ഉള്കൊല്ലുക പ്രവര്‍ത്തിക്കുക.
അവരെ പിന്‍പറ്റി ജീവിത വിജയം വരിക്കുക
നാഥന്‍ തുണക്കട്ടെ. ആമീന്‍ .

No comments:

Post a Comment