തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ !!!!!

ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ :ശൈഖ് സുല്‍ത്താന്‍ ശാഹ് (മ സി


എന്നെ ബൈഅതു ചെയ്ത എന്‍റെ യഥാര്‍ത്ഥ മുരീതുമാര്‍ മരിക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഈ സംശയം ദൂരീകരിക്കാന്‍ കഴിയും .


അവര്‍ പൂര്‍ണ്ണ കലിമ ചൊല്ലി ചിരിച്ചു മരിക്കുന്നത് കാണാം .

എതിര്‍പ് കൊണ്ടും സംശയങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടും ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല. ഞാന്‍ പറയുന്ന സത്യങ്ങള്‍ എന്‍റെ മുരീതുമാരിലൂടെ ഞാന്‍ കാണിച്ചു തരുന്നു .

ഞാന്‍ നല്‍കുന്നത് ഖാദിരിയ്യാ ത്വരീഖത്തിന്‍റെ സമ്പൂര്‍ണ വഴിയാണ് .ഇതു തെറ്റാണെന്നു പറയുന്നവര്‍ എന്തു ചെയ്യുന്നു വെന്ന് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ . സത്യം ബോധ്യപെട്ടിട്ടും തിരുത്താന്‍ മടിച്ചുനില്കുന്നവര്‍ സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയുമാണ് ചെയ്യുന്നത് .

ആലോചിച്ചു തീരുമാനം തിരുത്തുന്നത് ആഖിറത്തില്‍ രക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്