തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

ശൈഖിന്‍റെ ആവശ്യം.


ശൈഖില്ലാതെ സ്വന്തമായി ദിക്ര്‍ ചൊല്ലിയാല്‍ പോരേ എന്ന ചോദ്യത്തിനു മറുപടി ഖലാഇതുല്‍ ജവാഹിറില്‍ പറയുന്നു :


من يذكر الله تعالي بلا شيخ لا الله حصل له ولا نبيه ولا شيخه


"ശൈഖില്ലാതെ ദിക്ര്‍ ചെയ്യുന്നവന് ശൈഖില്ലന്നെതിനു പുറമെ , അല്ലാഹുവിനെ കിട്ടുകയില്ല അവന്‍റെ നബിയെയും കിട്ടില്ല ".(ഖലാ ഇദുല്‍ ജവാഹിര്‍  ).

അദ്കിയയില്‍ പറഞ്ഞ ദിക്ര്‍ ചെയ്യുന്നതിന്‍റെ മര്യാദകളെങ്കിലും ഇത്തരം ചോദ്യക്കാര്‍ വായിച്ചുനോക്കുന്നത് നല്ലതാണ് .

ബഹുമാനപെട്ട സൈനുദ്ധീന്‍ മഖ്‌ദൂം (റ) ഒന്നാമന്‍ പറയുന്നു :


ثم اشتغل بالورد لا تتكلمن مستقبلا ومراقبا ومهلّلا


بطريقة معهودة لمشائخ لتري به نارا ونورا حاصلا


فيضئ وجه القلب بالنور الجلي ويصيرمذموم الطبائع زائلا


هداية الاذكياء

"പിന്നെ നീ ഖിബ് ലയിലേക്ക്‌ തിരിഞ്ഞ് മുറാഖബയിരിക്കുക ,തഹ് ലീല്‍ ചൊല്ലുകയും ചെയ്യുക . മശാഇഖു മാരുടെ അറിയപ്പെട്ട ത്വരീഖത്തിലൂടെ കരസ്ഥമാക്കിയ വിര്‍ദ് (സ്ഥിരമായി ചൊല്ലുന്ന ദിക്ര്‍ ) കൊണ്ട് നീ അദ്ധ്വാനിക്കുക . ‌സംസാരിക്കരുത് .അപ്പോള്‍ അതിന്‍റെ പ്രകാശവും ചൂടും കാണുകയും ഹൃദയം പ്രകാശിക്കുകയും മോശമായ പ്രകൃതങ്ങള്‍ നീങ്ങുകയും ചെയ്യും" (അദ്കിയ).


ദിക്ര്‍ ചൊല്ലുമ്പോള്‍ മശാ ഇഖുമാരുടെ ത്വരീഖത്തു പ്രകാരമായിരിക്കണമെന്നു പഠി പ്പിക്കുകയാണ് കേരളത്തിലെ സകലരുടെയും ഉസ്താദായ സൈനുദ്ധീന്‍ മഖ്ദൂം (റ).

ഇമാം സ്വാവി (റ) പറയുന്നു .

من هنا انّ الذاكر لا ينتفع بالذكر ولا ينور باطنه الا اذاكان الشيخ عارفا اذنه في ذالك و الذاكر مشتاقا -حاشية الصاوي"


"ദിക്ര്‍ ചൊല്ലുന്നവന് ദിക്ര്‍ കൊണ്ട് ഉപകാരം സിദ്ധിക്കുകയും അവന്‍റെ ഹൃദയം പ്രകാശിക്കുകയും ചെയ്യണമെങ്കില്‍ ആരിഫായ ശൈഖിന്‍റെ സമ്മതം ലഭിക്കുകയും താല്പര്യത്തോടെ ചൊല്ലുകയും വേണം" . (സ്വാവി -1 : 224 )

അതുകൊണ്ട് തന്നെ ശൈഖില്ലാതെ സ്വയം ദിക്ര്‍ ചൊല്ലിയാല്‍ പോരേ എന്ന ചോദ്യം ശരിയല്ല.