തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Monday, May 17, 2010

ശൈഖിനെ ലഭിക്കാത്തവര്‍ ചെയ്യേണ്ടത് ....



വിശ്വ വിഖ്യാതനായ സൂഫി വര്യന്‍ യൂസുഫുന്നബഹാനി (റ) പറയുന്നു
:ومن رام الوصول الي شيخ في هذا الوقت ولم يجد حيلة في معرفته وخاف من الوقوع في حبائل الكاذبين فعليه بالتوجه الي الله بصدق لازم و انحياش اليه بقلب هائم ودوام التضرع اليه والابتهال اليه في الكشف له عن الشيخ الواصل الذي يخرجه من هذه الغمة و أن يدله عليه وان يوفّقه لامتثال امره " - سعادة الدارين 510 "
ഒരു ശൈഖിനെ ലഭിക്കാനും അറിഞ്ഞ്‌ കിട്ടാനും ആരെങ്കിലും ആഗ്രഹിക്കുകയും അതിന് അവനു യാതൊരു മാര്‍ഗവുമില്ലാതിരിക്കുകയും വ്യാജന്മാരുടെ വലകളില്‍ കുടുങ്ങുമെന്ന് അവന്‍ ഭയപ്പെടുകയും ചെയ്താല്‍ (ശൈഖിനെ തേടാതിരിക്കുകയല്ല ചെയ്യേണ്ടത് മറിച്ച്) അല്ലാഹുവിലേക്ക് മുന്നിട്ട്,സത്യസന്ദമായി ഒരു പ്രണയിയുടെ മനസ്സുമായി തന്‍റെ ഈ സങ്കടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ശൈഖിനെ അറിയിച്ചു തരാനും അദ്ധേഹത്തിന്‍റെ കല്‍പനകള്‍ സ്വീകരിക്കുവാന്‍ തൌഫീഖുണ്ടാവാനും നിരന്തരം പ്രാര്‍ഥിക്കുകയും കേണപേക്ഷിക്കുകയും വേണം". (സആദത്തുദ്ദാറൈന്‍ )
അല്ലാതെ ഉള്ള ശൈഖുമാരെ മുഴുവന്‍ എതിര്‍ക്കുകയും ഇന്ന് ശൈഖ്ഉണ്ടോ ഇല്ലേ എന്നു തുടങ്ങിയ വാതമുഘങ്ങള്‍ നിരത്തി ആളുകളെ വഴികേടിലേക്ക് തള്ളി വിടുകയല്ല വേണ്ടത് എന്നു മേല്‍പ്പറഞ്ഞ ഉദ്ധരണി ശരിക്ക് മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകുന്നതാണ് സത്യം ഉള്‍ക്കൊള്ളുക പ്രവര്‍ത്തിക്കുക പ്രജരിപ്പിക്കുക . നാഥന്‍ അനുഗ്രഹിക്കട്ടെ . ആമീന്‍

No comments:

Post a Comment