തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Monday, May 17, 2010

ഖുര്‍ആന്‍ ത്വരീകത്തിനെ എങ്ങനെ പരിജയപ്പെടുത്തുന്നു .

يا أيّها اللّذين آمنوا اتّقوا الله وابتغوا اليه الوسيلة وجاهدوا في سبيله لعلّكم تفلحون --المائدة

ഓ സത്യവിശ്വാസികളെ ..നിങ്ങള്‍ അല്ലാഹുവിനു തഖ്‌വ ചെയ്യുക .അവനിലേക്ക് ഒരു വസീലയെ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ നന്നായി പ്രയത്നിക്കുകയും ചെയ്യുക .എന്നാല്‍ നിങ്ങള്‍ക്ക് വിജയിക്കാം .(മാഇദ 35 ).തഖ്‌വ ചെയ്തു ജീവിച്ചാല്‍ പോരാ, ഒരു വസീലയെ തേടുകയും വേണമെന്നു ഈ സൂക്തത്തിലൂടെ അല്ലാഹു ഉണര്‍ത്തി .ഒരു ശൈഖിനെ സ്വീകരിക്കാനാണ്‌ ഇതിലൂടെ അല്ലാഹു കല്‍പിക്കുന്നതെന്ന് ഇമാമുകള്‍ പറഞ്ഞിട്ടുണ്ട്. പ്രമുഖ മുഫസ്സിറായ ഇസ്മാ ഈലുല്‍ ഹഖി അല്‍ ബറൂസവി(റ)പറയുന്നു

:واعلم انّ الاية الكريمة صرّحت بالأمر بابتغاء الوسيلة ولابد منها البتة فانّ الوصول الي الله تعالي لا يحصل الاّ بالوسيلة وهي علماءالحقيقةومشائخ الطريقة -روح البيان 3 \468 "

നീ മനസ്സിലാക്കുക , ഈ ആയത്തില്‍ ഒരു വസീലയെ തേടിപ്പിടിക്കാന്‍ വളരെ വ്യക്ത്തമായി കല്‍പ്പന വന്നിരിക്കുന്നു . ഒരു വസീല അനിവാര്യമാണെന്നത് കൊണ്ടാണത് .കാരണം ഒരു വസീല കൊണ്ടല്ലാതെ അല്ലാഹു വിലേക്കെത്തുകയില്ല .വസീലയെന്നാല്‍ ഹഖീഖത്തിലെത്തിയ ആത്മജ്ഞാനികളും ത്വരീഖത്തിന്‍റെ ശൈഖുമാരുമാണ് (റൂഹുല്‍ ബയാന്‍ 3 / 468 ).ബഹുമാനപ്പെട്ട ഇബ്നു അജീബ (റ) ഈ സൂക്തത്തെ വിശദീകരികച്ച് അവസാനമായി പറയുന്നു

:والحاصل أنّ الوسيلة العضمي والفتح الكبير انّما هو في التحكيم للشيخ لأنّ الخضوع لمن هو من جنسك تأنفه النفس
ولاتخضع له الا النّفس المطمئنّة التي سبقت لها من الله العناية - البحر المديد في تفسير القرأن المجيد 2 \63 "
ചുരുക്കത്തില്‍ ഏറ്റവും വലിയ വസീലയും വലിയ വിജയവും ശൈഖിന് കീഴ്പെടുന്നതില്‍ മാത്രമാണ് .കാരണം നിന്‍റെ ഇനത്തില്‍പെട്ട ഒരാള്‍ക്ക്‌ കീഴ്പ്പെടാന്‍ നിന്‍റെ ശരീരം വെറുക്കും .അല്ലാവുവിന്‍റെ പ്രത്യേക പരിഗണന ലഭിച്ച ഒതുക്കമുള്ള ശരീരമല്ലാതെ ഒരു ശൈഖിന് കീഴില്‍ നില്‍ക്കുകയില്ല .(അല്‍ ബഹറുല്‍ മദീദ്-) ഒരു വസീലയെ തേടിപ്പിടിക്കാന്‍ കല്‍പിച്ചതിനു പുറമെ ഒരു മുസ്ലിമിനോട് ദിവസവും ചുരുങ്ങിയത് പതിനേഴു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പ്രാര്‍ത്ഥനയാണ്

اهدنا الصراط المستقيم صراط اللذين أنعمت عليهم -"

ഞങ്ങളെ നീ അനുഗ്രഹിച്ചവരുടെ പാതയായ സന്‍മാര്‍ഗത്തിലൂടെ നീ വഴിനടത്തേണമേ " .ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞത് അല്ലാഹുവാണ് .അവനോട് തന്നെ യാണ് പ്രാര്‍ഥിക്കുന്നതും. പിന്നെ നേരായ പാത ഏതാണെന്ന് വിശദീകരിച്ച് 'നീ അനുഗ്രഹിച്ചവരുടെ പാതയായ നേരായ പാത ' എന്ന് പ്രാര്‍ഥിക്കാന്‍ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്..?. അതാണ്‌ നേരായ പാതയെന്നു അല്ലാഹു നമ്മെ ബോദ്ധ്യപ്പെ ടുത്തുകയാണിവിടെ .അല്ലാഹു അനുഗ്രഹിച്ചവരുടെ പാതയാ ണതെന്നു അവന്‍ തന്നെ നമ്മെ ഒര്‍മപ്പെടുത്തിയിരിക്കുന്നു.ആ പാത അറിയാനും അത് അനുധാവാനും ചെയ്യാനും ഉദ്ധേശിക്കുന്നവരോട് ഇമാം റാസി(റ) പറയുന്നു.

صراط اللّذين أنعمت عليهم- وهذا يدلّ علي انّ المريد لا سبيل له الي الوصول الي مقامات الهداية والمكاشفة الاَ اذا اقتدي بشيخ يهديه الي سواء السبيل ويجنّبهم مواقع الأغاليط والأضاليل وذلك لأنّ النقص غالب علي أكثر الخلق وعقولهم غير وافية باِدراك الحق وتميز الصواب من الغلط فلا بدّ من كامل يقتدي به الناقص حتي يتقوّي عقل ذلك الناقص بنور عقل ذلك الكامل فحينئذ يصل الي مدارج السعادة معارج الكمالات-التفسير الكامل 190 \189

സന്‍മാര്‍ഗത്തിലൂടെ ദൈവീക ബോധനത്തിന്‍റെ സ്ഥാനങ്ങളിലെത്താന്‍ ഉദ്ധേശിക്കുന്ന ഒരാള്‍ക്ക്‌ ,അവനെ നേരായ മാര്‍ഗത്തിലെത്തിക്കുകയും പിഴവുകളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും വേര്‍പെടുത്തുകയും ചെയ്യുന്ന ഒരു ശൈഖിനെ തുടരുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നാണ് ഈ സൂക്തം അറിയിക്കുന്നത് .കാരണം അധിക ജനങ്ങളിലും ന്യൂനതകള്‍ കൂടുതലാണ് ശരിയും തെറ്റും വേര്‍ തിരിച്ചറിയാനും അല്ലാഹുവിനെ മനസ്സിലാക്കാനും അവരുടെ ബുദ്ധി പര്യാപ്തമല്ല .അതുകൊണ്ട് ഈ വിഷയങ്ങളില്‍ പൂര്‍ണനായ ഒരാളെ പിന്തുടരല്‍ ആ ന്യൂനതകള്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധമാണ് .അദ്ധേഹത്തിന്‍റെ ബുദ്ധിയുടെ പ്രകാശം വഴി അവരുടെ ബുദ്ധിശക്തി കൂടും . അപ്പോഴേ അവര്‍ക്ക് വിജയ കവാടങ്ങളിലെത്താനും പൂര്‍ണതയുടെ സോപാനങ്ങളിലേറാനും കഴിയൂ.. (തഫ്സീറുല്‍ കബീര്‍ 1 :189 190 ) അല്ലാഹു അനുഗ്രഹിച്ച വരുടെ പാതയെന്നാല്‍ മശാഇഖുമാരുടെ പാത അഥവാ ത്വരീഖത്താണെന്നാണ് ഇമാം റാസി(റ) ഇവിടെ വ്യക്തമാക്കുന്നത്. ആ പാത പിന്തുടരുകയേ നേര്‍വഴിയിലെത്താന്‍ മാര്‍ഗമുള്ളൂ എന്ന ദ്ധേഹം തുറന്നു പറഞ്ഞു. ദിവസവും പാതിനേഴ് പ്രാവശ്യം ഈ പാതയിലെത്താന്‍ അലസമായി പ്രാര്‍ഥിക്കുകയും ഈ പാതയെ കുറിച്ച് കേള്‍കുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്നത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. അല്ലാഹു വീണ്ടും

.واتّبع سبيل من أناب اليّ- لقمان 15 "


എന്നിലേക്ക് മുന്നിട്ട് മടങ്ങിയവരുടെ വഴിയാണ് നിങ്ങള്‍ പിന്തുടരേണ്ടത് "ഈ സൂക്തത്തില്‍ പറഞ്ഞ 'അല്ലാഹുവിലേക്ക് മുന്നിട്ട് മടങ്ങിയവര്‍ ' എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത് ആരെയാണെന്ന് വിശദീകരിച്ചു മഹാനായ ഇബ്നു അജീബ(റ) പറയുന്നു.

هو شيخ التربية في علم الاشارة-البحر المديد

No comments:

Post a Comment