തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Sunday, May 16, 2010

ഇമാം ഗസ്സാലി (റ) വിന്‍റെ നിലപാടില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക.



ജീവിതം മുഴുവന്‍ വിജ്ഞാന സമ്പാതനത്തിനും അദ്ധ്യാപനത്തിനും ഗ്രന്ഥ രചനക്കും ചെലവഴിച്ച ഇമാം ഗസ്സാലി (റ ) പറയുന്നു
:كنت في مبدء أمري منكرا لاحوال الصالحين ومقامات العارفين حتي صبحت شيخي (يوسف النسّاج )فلم يزل يصلقني بالمجاهدة حتي حضيت بالواردات فرأيت الله تعالي في المنام فقال : يا أبا حامد, دع شواغلك واصحب أقواما جعلتهم في ارضي محل نظري وهم الذين باعوا الدّارين بحبَي :بعزّتك إلاّ اذقتني برد حسن الظنّ بهم قال : قد فعلت 'والقاطع بينك وبينهم تشاغلك بحب الدّنيا فاخرج منها مختارا قبل ان تخر ج منها صاغرا فقد افضت عليك انوار من جوار قدسي , فاستيقضت فرحا مسرورا و جئت الي شيخي (يوسف النّساج) فقصصت عليه المنام فتبسّم وقال :يا ابا حامد هذه الواحنا في البداية بل إن صحبتني ستكحل بصيرتك بإثمه التأييد--شخصيات الصوفية

ഞാന്‍ തുടക്കത്തില്‍ സ്വാലിഹീങ്ങളുടെ അവസ്ഥകളെയും ആരിഫീങ്ങളുടെ സ്ഥാനങ്ങളെയും നിഷേധിക്കുന്നവനായിരുന്നു . അങ്ങനെ ഞാന്‍ എന്‍റെ ശൈഖായ യൂസുഫുന്നസ്സാജ് (റ)മായി സഹവസിക്കുകയും അദ്ധേഹം എന്നെക്കൊണ്ട് മുജാഹദ ചെയ്യിപ്പിച്ച് എന്നെ തെളിയിച്ചെടുക്കുകയും ചെയ്തു കൊണ്ടിരിന്നു .അപ്പോള്‍ എനിക്കു പല അനുഗ്രഹങ്ങളും വന്നുതുടങ്ങി .അങ്ങനെയിരിക്കെ ഞാന്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു . അവനെന്നോട് പറഞ്ഞു:"അബൂ ഹാമിദേ..നിങ്ങള്‍ നിങ്ങളുടെ ജോലി ഉപേക്ഷിക്കുക എന്നിട്ട് എന്‍റെ ഭൂമിയില്‍ എന്‍റെ നോട്ടത്തിനു പാത്രമായവരോടൊപ്പം സഹവസിക്കുക .എന്നോടുള്ള സ്നേ ഹം കൊണ്ട് ഇരു ലോകവും ഒഴിവാക്കിയവരാണവര്‍ "ഞാന്‍ പറഞ്ഞു :നീ എനിക്കു അവരെക്കുറിച്ച് നല്ല വിചാരം നല്‍കണം .അല്ലാഹു : ഞാന്‍ ചെയ്യാം. നിങ്ങളുടെയും അവരുടെയും ഇടയിലുള്ള ബന്ധം മുറിക്കുന്നത് ദുനിയാവിനോടുള്ള നിങ്ങളുടെ സ്നേഹമാണ് .അതില്‍നിന്നു നിന്ദ്യമായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം താല്‍ പര്യപ്പ്രകാരം ഒഴിവാകുക .എന്‍റെ പരിശുദ്ധിയുടെ പ്രകാശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു .ഇതു കേട്ട ഞാന്‍ വളരെ സന്തോഷപൂര്‍വ്വം ഉണര്‍ന്നു .എന്‍റെ ശൈഖ് യൂസുഫുന്നസ്സാജ് (റ)അവര്‍കളോട് ഞാന്‍ എന്‍റെ സ്വപ്നം വിശദീകരിച്ച് കൊടുത്തു .അദ്ധേഹം പുഞ്ചിരിതൂകിക്കൊണ്ട്‌ പറഞ്ഞു :"അബൂ ഹാമിദേ ..നാം തുടക്കത്തില്‍ നല്‍കുന്ന ചില അനുഗ്രഹങ്ങളുടെ സൂചനയാണിത്.എന്‍റെ കൂടെയുള്ള സഹവാസം നിങ്ങളുടെ ഉള്‍കാഴ്ചക്ക് ഈമാനിക ശാക്തീകരണത്തിന്‍റെ അഞ്ജനമിട്ടു തരും ". (ശക്സ്വിയ്യാതുസ്സൂഫിയ ) ............. വസ്തുത മനസ്സിലാക്കാന്‍ ഇത് പോരെ ? ചിന്തിക്കുക , പ്രവര്‍ത്തിക്കുക .

No comments:

Post a Comment