തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Tuesday, May 25, 2010

ഖുതുബുദ്ധീന്‍ ശാഹ് മുബാറകിന്റെ അനുഭവം പാഠമാവട്ടെ. .



എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത വെച്ചാല്‍ ഞാന്‍ അവനുമായി യുധത്തിലാകുന്നു

ഇന്ത്യ രാജ്യത്ത് അനവധി കാലം ഭരണം നടത്തിയത് മുഗള്‍ രാജാക്കന്മാരും അവര്‍ക്ക് ശേഷം വന്ന മറ്റു ഒട്ടനവധി രാജവംശവും ആയിരുന്നു എന്നതില്‍ ചരിത്രം പഠിച്ച ആര്‍ക്കും സംശയം ഉണ്ടാവാന്‍ ഇടയില്ല . അതില്‍ എടുത്തു പറയാവുന്ന ഒരു രാജവംശമാണ് ഖില്‍ജി രാജവംശം. ഈ ഭരണ കൂടം സ്ഥാഭിച്ചത് അലാവുധീന്‍ ഖില്‍ജി ആയിരുന്നു .

അദ്ദേഹം മഹാനായ രാജാവും ദൈവ ഭക്തനുമായിരുന്നു. അദ്ദേഹം സൂഫികളുമായി വളരെ അടുത്തിടപഴകിയ ആളായിരുന്നു . നിസാമുദ്ദീന്‍ ഔലിയ (ര) വിന്‍റെ ഉപദേശം സ്വീകരിച്ചായിരുന്നു അദ്ദേഹം രാജ്യഭരണം നടത്തിയിരുന്നത് എന്ന സത്യം ചരിത്രം പഠിച്ചവര്‍ക്ക് ഓര്‍മിപ്പിക്കേണ്ടി വരില്ല . കാരണം അദ്ദേഹം മാത്രമല്ല നിസമുദ്ധീന്‍ (ര) വിന്‍റെ മുരീദ്, മരിച്ചു കൊട്ടാരത്തിലെ ഒട്ടുമിക്ക ആളുകളും അദ്ദേഹത്തെ അംഗീകരിക്കുന്നവരും ഒരുപാട് പേര്‍ അവിടുത്തെ മുരീദുമാര്‍ ആയിരുന്നു എന്ന്‍ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതാണ്.

അലാവുദ്ദീന്‍ ഖില്‍ജിയുടെ മകനാണ് ഖുതുബുദ്ധീന്‍ ശാഹ് മുബാറക് അദ്ദേഹം നിസാമുദ്ദീന്‍ ഔലിയയുടെ ശത്രുവാണെന്ന് മാത്രമല്ല അദ്ദേഹത്തെ ഒരുപാട് പരിഹസിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരിക്കല്‍ കഠിനമായ മൂത്ര തടസ്സം ഉണ്ടായി .

കാരണം തന്‍റെ മാതാവ് കണ്ടെത്തി .

അതെ , നിസാമുദ്ദീന്‍ ഔലിയ എന്ന മഹാനെ പരിഹസിച്ചതാണ് കാരണം.

മാതാവ് മകനോടെ അവിടത്തെ തിരു സവിദത്തില്‍ ചെന്ന് മാപു ചോദിക്കാന്‍ പറഞ്ഞു , മകന്‍ അനുസരിച്ചില്ല എന്ന്‌ മാത്രമല്ല മാതാവിനെ പരിഹസിക്കുകയും ചെയ്തു . എന്നിട്ട് അദ്ദേഹം തന്‍റെ മാതാവിനോട് ചോദിച്ചു ഈ ദുനയാവിന്റെ ആളുകള്‍ക്ക് നാമുടെ രോഗവുമായി വല്ല ബന്ധവുമുണ്ടോ ? അങ്ങനെ നിങ്ങള്‍ വിസ്വവസിക്കുന്നുണ്ടോ ?

ഇല്ല ! ഒരിക്കലും ഇല്ല ! എന്ന്‌ പറയുകയും ചെയ്തു .

വേദന സഹിക്കവെയ്യതയപ്പോള്‍ ഉമ്മ ചെന്ന് അദ്ദേഹത്തോട് മാപ്പ് ചോദിച്ചു അദ്ദേഹം പറഞ്ഞു , നിങ്ങളുടെ മകന്‍റെ രാജാധികാരം എനിക്ക് എഴുതിത്തരാന്‍ ആവശ്യപ്പെടുക , തുടര്‍ന്ന് അങ്ങനെ എഴുതിക്കൊടുത്തു , എഴുതിക്കിട്ടിയ രാജാധികാര പത്രത്തില്‍ മൂത്രം ഒഴിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.

വീട്ടില്‍ തിരിച്ചെത്തി ഈ എഴുത്തില്‍ മൂത്രം ഒഴിച്ചതും രോഗം പമ്പ കടന്നു . ഈ അവസരം മുതലെടുത്ത്‌ ഉമ്മ തന്‍റെ പ്രപിതാക്കന്മാരെ സംബന്ധിച്ച് ഓര്‍മപ്പെടുത്തി തന്‍റെ തെറ്റുകള്‍ക്ക് മഹാന്‍റെ അടുക്കല്‍ പോയി മാപ്പ് പറയാന്‍ പറഞ്ഞു.


ഇത് കേട്ട മകന്‍ പറഞ്ഞ മറുപടി വളരെ നീജമായിരുന്നു .

എന്‍റെ രോഗം സുഗപ്പെട്ടത്‌ അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന കൊണ്ടല്ല മരിച്ചു ഞാന്‍ കഴിച്ച മരുന്നിന്‍റെ ഫലമായിട്ടാണ്.

ശേഷം തുടര്‍ന്നുള്ള മകനും ഉമ്മയുമായുള്ള തര്‍ക്ക വിതക്കങ്ങല്‍ക്കൊടുവില്‍ നിസാമുദ്ദീന്‍ ഔലിയയുടെ തലയ്ക്കു നൂറു വെള്ളി നാണയം പ്രതിഫലം പറയുകയും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.

ഇതറിഞ്ഞ മഹാന്‍ പ്രതികരിച്ചു : ദൌത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടി വരുമെന്ന് പറയുക :

അത് പോലെ തന്നെ ഉണ്ടാവുകയും ചെയ്തു.

കൂടുതല്‍ വിശതമായി വായിക്കാന്‍ ജീലാനി സന്ദേശം (2007-august 16-31) ഓഗസ്റ്റ്‌ ലക്കം വായിക്കുക(2007-august)

No comments:

Post a Comment