
JEELANI STUDY CENTRE - CHELARI
മരണ സമയം തൗഹീദ് ചൊല്ലി മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാര്‍ഗദര്‍ശനം.
തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)
قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ
هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .
Thursday, January 20, 2011
Wednesday, September 8, 2010
Sunday, September 5, 2010
ഉമ്മയുടെ കാല്‍ കീഴിലാണ് സ്വര്‍ഗം ...........
അബ്ബാസ് ഫൈസി യുടെ പ്രഭാഷണം കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ..........
http://www.youtube.com/watch?v=Sxf_cyBZSQo&feature=related
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ..............
http://www.youtube.com/watch?v=Sxf_cyBZSQo&feature=related
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ..............
ഹുസൈന്‍ സലഫി മറുപടി പറയുക.
ഹുസൈന്‍ സലഫിയോടു പണ്ട്രണ്ടു ചോദ്യങ്ങള്‍ എന്ന ഫൈസി ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ...........
http://www.youtube.com/watch?v=SdPMlta9u8k&feature=രേലറെദ്
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ................
http://www.youtube.com/watch?v=SdPMlta9u8k&feature=രേലറെദ്
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ................
ത്വരിഖത്ത് എന്ത് ? എന്തിനു ?
റഹീം ഉസ്താദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ........
http://www.youtube.com/watch?v=7TI2HsdO7PY&feature=രേലറെദ്
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ...........
http://www.youtube.com/watch?v=7TI2HsdO7PY&feature=രേലറെദ്
തുടര്‍ന്ന് എല്ലാ ഭാഗവും കേള്‍ക്കുക ...........
Saturday, August 28, 2010
ജനങ്ങള്‍ക്ക് നന്ദി ചെയ്യാത്തവന്‍ അല്ലാഹുവിനു നന്ദി ചെയ്യില്ല.
ഈ യാദാര്‍ത്ഥ്യം മറന്നു നാം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കൂടുതലായെന്നു കരുതാനാവില്ല. നമ്മുടെ പൂര്‍വീകര്‍ ചെയ്തു പോന്നിരുന്ന ആജാരങ്ങള്‍ നാം കൈവേടിഞ്ഞത് മുതലാണ് ഇത്തരത്തില്‍ ഒരു അവസ്ഥയിലേക്ക് എത്താന്‍ കാരണമായത്.
ഓര്‍ക്കുക. ഇന്ന് ബദര്‍ ദിനം.
ബദര്‍ മൌലിദ് ഓതുക, ബദ്രീങ്ങളെ തവസ്സുലാക്കി ദുആ ചെയ്തു പുണ്യം നേടുക.
ദാഹ മൌത്തത് കൂട്ടിടും ഇബ് ലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനെ ആട്ടിടാന്‍ ബദ്രീങ്ങളാല്‍തുണ യാ രബ്ബനാ
ഓര്‍ക്കുക. ഇന്ന് ബദര്‍ ദിനം.
ബദര്‍ മൌലിദ് ഓതുക, ബദ്രീങ്ങളെ തവസ്സുലാക്കി ദുആ ചെയ്തു പുണ്യം നേടുക.
ദാഹ മൌത്തത് കൂട്ടിടും ഇബ് ലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനെ ആട്ടിടാന്‍ ബദ്രീങ്ങളാല്‍തുണ യാ രബ്ബനാ
Sunday, June 6, 2010
ശൈഖുനായുടെ പ്രാഥമിക പഠനം.
സ്വന്തം നാട്ടില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ഫരീദ് മുസ്ലിയാര്‍ ആയിരുന്നു ആദ്യത്തെ ഉസ്താദ് , പത്ത്കിതാബും ഉമ്ദയും അദ്ദേഹത്തിന്‍റെ അടുത്ത് നിന്നാണ് ഓതിയത്. ഉപ്പയും വല്ല്യുപ്പയും ആണ് സര്‍ഫ് , നഹവു എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് പോന്നാനിക്കാരന്‍ ബാപ്പുട്ടി മുസ്ലിയാര്‍ തഫ്സീര്‍ , മിശ്കാത്, ഇഹയ, എന്നീ കിതാബുകള്‍ പഠിച്ചത് , ബാപ്പുട്ടി മുസ്ലിയാര്‍ അഗാഥ പാണ്ഡിത്യവും സൂക്ഷ്മതയും ഉള്ള വ്യക്തിയായിരുന്നു
പിന്നീട് മറ്റു അനേകം വിഷയങ്ങള്‍ പല മഹാന്മാരുടെ അടുത്ത് ചെന്ന് പഠിക്കാന്‍ സൌഭാഗ്യമുണ്ടായി.
തുടരും .......................
Thursday, May 27, 2010
ശൈഖുനായുടെ പ്രസവം അത്ഭുതം.
ഒന്‍പതു മാസം ഗര്‍ഭം ചുമന്നു പ്രസവത്തോട് അടുത്ത് , പ്രസവ വേദന തുടങ്ങി, യൂസുഫ് എന്ന കുട്ടിയുടെ പ്രസവമാണ് നടക്കാന്‍ പോവുന്നത്. ഉമ്മാക്ക് പ്രസവ വേദന തുടങ്ങി , വേദന ഒരു ദിവസം പിന്നിട്ടു , പ്രസവിക്കുന്നില്ല , മുന്‍കാലത്ത് ഇന്നത്തെ പോലെ ഹോസ്പിറ്റല്‍ സൗകര്യം കുറവാണല്ലോ , തന്നെയുമല്ല ആരും പ്രസവത്തിനു ഹോസ്പിറ്റലില്‍ പോവുന്ന പതിവും ഇല്ല . ഈ ഇടക്കാണ് ഹൈദ്രോസ് കോയ തങ്ങള്‍ അവരുടെ ഒരു ബന്ധു കൊച്ചിയിലുണ്ട് , അദ്ദേഹം വീട്ടില്‍ വരുന്നത് , അദ്ദേഹം പറഞ്ഞു നിങ്ങള്‍ എന്ത് ചെയ്താലും പ്രസവം നടക്കില്ല കുട്ടി നിരാഹാരത്തിലാണ്.
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ് പ്രസവം നടന്നത്.
നിരാഹാര കാരണം , എല്ലാ ഔലിയാക്കളും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കില്ല എന്ന് അല്ലാഹുവില്‍ നിന്ന് ഉറപ്പു വാങ്ങിയത് പല അവസരങ്ങളിലായിരുന്നു , ചിലര്‍ രിയാള ചെയ്യുമ്പോള്‍ ചിലര്‍ ഉമ്മയുടെ ഗര്‍ഭത്തില്‍ അങ്ങനെ പലപ്പോളായി.
അതെ ശൈഖുനായും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കരുത് എന്ന് അല്ലാഹുവിന്റെ ഉറപ്പു കിട്ടാന്‍ വേണ്ടിയന്നു ഗര്‍ഭത്തില്‍ ശിശുവായിരുന്നപ്പോള്‍ നിരാഹാരം നടത്തിയത്. ആ ഉറപ്പു കിട്ടിയ ശേഷമാണ് മഹാന്‍റെ പ്രസവം നടന്നത്.
അല്ലാഹു പ്രത്യേകം തെരെഞ്ഞെടുക്കുന്നവരുടെ ജനനം ഇങ്ങനെ ഒക്കെ ആവല്‍ പതിവുള്ളതാണ്.
തുടരും .............
ശൈഖുനായുടെ കുടുംബം.
നാല് നൂറ്റാണ്ട് മുമ്പ് ഇസ്ലാമിക പ്രബോധനത്തിനായി മദീനയില്‍ നിന്നും മുഹമ്മദ് മുഹ്യിദ്ധീന് എന്നവരും അവരുടെ മൂന്നു അനുജന്മാരും കേരളത്തിലെ കൊച്ചിയില്‍ എത്തി.
സഹോദരങ്ങള്‍ പാനായിക്കുളം , പെരുമുറ്റം, തൊടുപുഴ, എന്നീ സ്ഥലങ്ങളിലേക്ക് പോയി .
മുഹമ്മദ് മുഹ്യുദ്ധീന്‍ എന്ന വ്യക്തി ആലുവ വെണ്ണി പ്പറമ്പ് എന്ന പ്രദേശത്ത് താമസമാക്കി. ആ പരമ്പരയില്‍ ഒരു പാട് പണ്ഡിതരും ഔലിയാക്കളും ജനങ്ങളെ സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ജനങ്ങള്‍ക്ക് നേത്ര്തം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ പരമ്പരയില്‍ അഹമദ്പിള്ള, ഫാത്തിമ ദമ്പതികളുടെ മകനായി ഒരു റംസാന്‍ മാസം പതിനേഴിന് തിങ്കളാഴ്ച ആണ് യൂസുഫ് എന്ന ശൈഖ് യൂസുഫ് സുല്‍ത്താന്‍ ജനിക്കുന്നത്
1945 MARCH - 26
തുടരും .............
Wednesday, May 26, 2010
മാന്‍ + കസ്തൂരിമാന്‍
അല്ലാഹുവിന്‍റെ ഖലീഫയെ ആദരിച്ചാല്‍.............
ആദം നബി (അ) ഭൂമിയില്‍ ആദ്യത്തെ അല്ലാഹുവിന്‍റെ ഖലീഫ ,
അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നതറിഞ്ഞ ഒരു കൂട്ടം മാനുകള്‍ ആദം നബി (അ) നെ കാണാന്‍ വല്ലാതെ ആഗ്രഹിക്കുകയും അവര്‍ അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. മറ്റു ഉദ്ദേശം ഒന്നും ഇല്ലാതെ, അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്നാ ഉദ്ദേശത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.
അവര്‍ ആദം നബിയുടെ അടുതെത്തി അവര്‍ ആദം നബിയെ കണ്ടു. അവര്‍ ശന്തോഷവന്മാരായി.
തന്നെ കാണാന്‍ വന്ന മാനുകളെ ആദം നബി ഒന്ന് തലോടി. അതോടെ അവര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിച്ചു. അവര്‍ക്ക് ഉണ്ടായിരുന്ന മോശമായ വാസന പോവുകയും നല്ല സുഗന്ദം ഉണ്ടാവുകയും ചെയ്തു. അവര്‍ വന്ന പോലെ അല്ല തിരിച്ചു പോയത്, അവര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായി , അനുഗ്രഹീതരായി. അവര്‍ മടങ്ങി.
മടങ്ങിയെത്തിയ മാനുകള്‍ക്ക് വല്ലാത്ത സുഗന്ധം , കൂട്ടുകാര്‍ ചോദിച്ചു ഇതെങ്ങനെ ലഭിച്ചു ? അവര്‍ പറഞ്ഞു അല്ലാഹുവിന്‍റെ ഖലീഫ ഭൂമിയില്‍ വന്നിട്ടുണ്ട് അവരെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം ഞങ്ങളുടെ തലയില്‍ തടവി അത് കാരനമായാണ് ഞങ്ങള്‍ക്ക് ഈ സുഗന്ധം ലഭിച്ചത്.
താമസിയാതെ മറ്റു മാനുകളും ആദം നബിയെ കാണാം പുറപ്പെട്ടു. പോയി കണ്ടു തലോടല്‍ ഏറ്റു വാങ്ങി , പക്ഷെ സുഗന്ധം ലഭിച്ചില്ല.
കാരണം ആദ്യം പോയ മാനുകള്‍ അല്ലാഹുവിന്‍റെ ഖലീഫയെ കാണുക എന്ന ഉദ്ദേശം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത് , പക്ഷെ രണ്ടാമത് പോയവര്‍ സുഗന്ദം ലഭിക്കാനാണ് പോയത് , നോക്കൂ നിയ്യത്തിലെ മാറ്റം ഫലത്തിലും മാറ്റമുണ്ടാക്കി . ഇങ്ങിനെയാണ് മാനുകളുടെ കൂട്ടത്തില്‍ കസ്തൂരിമാനും അല്ലാത്തവയും ഉണ്ടായത്.
ഇതൊരു കാര്യവും അല്ലാഹുവിന്‍റെ പ്രീതി എന്ന ലക്ഷ്യത്തോടെ ചെയ്താല്‍ അതിന്റെ ഫലം വളരെ വലുതായിരിക്കും , മരിച്ചു ദുന്യവിയ്യായ കാര്യം മുന്‍നിര്‍ത്തി ചെയ്താല്‍ കരുതിയ ഫലം കിട്ടണം എന്നില്ല , അത് കൊണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലാഹുവിന്‍റെ മാത്രം പ്രീതി കാംഷിച്ചു ചെയ്യുക , നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍ .
Subscribe to:
Posts (Atom)