തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .
Showing posts with label സന്ദേശം. Show all posts
Showing posts with label സന്ദേശം. Show all posts

Thursday, May 13, 2010

സൂര്യന്‍ പടിഞ്ഞാറു ഉദിക്കാന്‍ വൈകില്ല - നാസ

ലോക മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ശാസ്ത്രം പറയുമ്പോള്‍ മുസ്ലിമിന്റെ മനസ്സില്‍ ഈമാന്‍ വര്‍ധിക്കും എന്ന് സുതരാം വ്യക്തമാണ്‌. റസൂല്‍ (സ) പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു ഇന്നത്തെ സാങ്ങേതിക വിദ്യകള്‍ തെളിയിക്കുമ്പോള്‍ മുസ്ലിമിന്റെ മനസ്സില്‍ ഒരു സന്തോഷം അവന്‍ അറിയാതെ ഉള്ളില്‍ ഉണ്ടാവും എന്നതില്‍ സംശയമില്ല . പക്ഷെ നാം മനസ്സിലാക്കേണ്ട , അറിയേണ്ട ചില കാര്യങ്ങള്‍ നമുക്ക് സന്തോഷത്തിന്റെ മാത്രം വരുതിയില്‍ നിര്‍ത്താന്‍ പറ്റില്ല , ആ ഗണത്തില്‍ പെട്ട ഒന്നാണ് ഇപ്പോള്‍ നാസ കണ്ടെത്തി ഒരു നിഗമനത്തില്‍ എത്തി നില്‍ക്കുന്ന ഈ പരമ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ സുപ്രതാനമായ സൂര്യന്‍ പടിഞ്ഞാറില്‍ നിന്ന് ഉദിക്കല്‍ . നമുക്ക് ഈ വസ്തുത കണ്ടെത്തിയ ശാസ്ത്രത്തെ വാഴ്ത്താം , നമുക്ക് നമ്മുടെ ദീന് കൊണ്ട് അഭിമാനിക്കാം , പക്ഷെ ഗൌരവമുള്ള മറ്റൊരു നാം വിസ്മരിച്ചു കൂടാ സൂര്യന്‍ പടിഞ്ഞാര്‍ ഉദിച്ചു കഴിഞ്ഞാല്‍ നമ്മുടെ തൌബയുടെ വാതില്‍ അടക്കപ്പെടും എന്നാ ഏറ്റവും വലിയ ആ ഗൌരവം നാം ഉള്കൊണ്ടേ മതിയാവൂ. സൂര്യന്‍ പടിഞ്ഞാര്‍ ഉദിക്കും വരെ തൌബക്ക് അവസരം ഉണ്ട് അത് സംഭവിച്ചു കഴിഞ്ഞാല്‍ ആ അവസരം നഷ്ട്ടമാവും അത് കൊണ്ട് നാം എല്ലാവരും അല്ലാഹുവിലേക്ക് കേതിച്ചു മടങ്ങുക . അതിനു പറ്റിയ സാഹജര്യങ്ങള്‍ നാം ഉണ്ടാക്കുക . തമ്മിലടി അവസാനിപ്പിച്ചു അല്ലാഹുവിന്റെ , അവന്റെ റസൂല്‍ കരീം (സ) ന്റെ , അവിടുത്തെ യഥാര്‍ത്ഥ അനന്തരാവകാഷികലായ ഔലിയ ഇന്റെ അടുത്തേക്ക് മടങ്ങുക അല്ലാതെ രക്ഷയില്ല . നാം എല്ലാവരും ആ പത സ്വീകരിക്കുക . ഈമനിലായി മറിക്കാന്‍ അവസരം ഉണ്ടാക്കിതരുന്നവരിലേക്ക് നടന്നടുക്കുക . ആലുവയിലെ ശൈഖുനാ ആ സത്യതിലേക്കാന് നമ്മെ ക്ഷണിക്കുന്നത് . ക്ഷണം സ്വീകരിക്കുന്നവര്‍ രക്ഷപ്പെടും , അല്ലാത്തവര്‍ ....................................... അള്ളാഹു കാത്തു രക്ഷിക്കട്ടെ . ആമീന്‍ .

Sunday, May 9, 2010

ലോകാവസാനം വിളിപ്പാടകലെ

ലോക മുസ്ലിം ജനത അല്ലെങ്ങില്‍ ലോക ജനത മുഴുവന്‍ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യം അതാണ് ലോകാവസാനം. എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും എല്ലാം പറയുന്ന ഒരു കാര്യമാണ് ഒരു അവസാനം ഈ ലോകത്തിനുണ്ട് എന്നത്.
മുസ്ലിം സമൂഹം പ്രത്യേകിച്ച് ഈ വാസ്തവം മനസ്സിലാക്കിയത് ലോകം ശ്രിഷ്ട്ടിച്ച അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ മുഖേനയാണ്. അത് കൊണ്ട് തന്നെ മറ്റു മതങ്ങള്‍ക്കോ പ്രസ്തനങ്ങള്‍ക്കോ ഇല്ലാത്ത വ്യക്തമായ ഒരു വീക്ഷണം ഇസ്ലാം മതത്തിനുണ്ട്... മാത്രമല്ല അതിന്‍റെ അടയാളങ്ങള്‍ നമുക്ക് വിശദീകരിച്ചു തരാന്‍ ഓരോ കാലത്തും പ്രവജകന്മാര്‍ വരുകയും അത് നിര്‍വഹിക്കുകയും ചെയ്തതാണ്. ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഓരോന്നായി കണ്ടു തുടങ്ങുമ്പോള്‍ നാം നന്നായി അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കണം. ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ പെട്ടതാണ് ഭൂമികുലുക്കം അതികരിക്കുക , പെട്ടെന്നുള്ള മരണം അതികരിക്കുക. ഇന്ന് ഇന്തോനേഷ്യ ഭൂകമ്പം ഉണ്ടായി , ഒരുപാടു പേര്‍ അതിന്‍റെ വിപത്തുകള്‍ അനുഭവിക്കുന്നു, നാം സുഗമായി അല്ലാഹുവിനെ മറന്നു ജീവിക്കുന്നു, നാം ചിന്തിക്കേണ്ട , പാടം ഉള്കൊല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ചിന്തിക്കുക , അല്ലാഹുവിലേക്ക് അടുക്കുക.
അവസാന കാലത്ത് ജനങ്ങള്‍ നന്നാവാന്‍ എന്ത് ചെയ്യണം ഇന്നു റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.
ആദ്യ കാലക്കാര്‍ നന്നായത് കൊണ്ടല്ലാതെ അവസാന കാലക്കാര്‍ നന്നാവില്ല എന്ന പ്രവാജക വജനം നാം ഓര്‍ക്കേണ്ടതും ചിന്തിക്കേണ്ടതും അതനുസരിച്ച് പ്രവര്തിക്കെണ്ടതുമാണ്.
സഹാബാക്കള്‍ നന്നായത് സുഹ്ബത് അഥവാ സഹവാസം കൊണ്ടാണ് . പ്രവാജകരുമായുള്ള സഹവാസം കൊണ്ടാണ്. അതുകൊണ്ട് നമ്മുക്കും നന്നാവാന്‍ അതെ സൂത്രവാക്യം തന്നെ ആണല്ലോ റസൂല്‍ കരീം (സ) പറഞ്ഞു തന്നത്. റസൂല്‍ (സ) തങ്ങളോടുള്ള സഹവാസം നമുക്ക് സദ്യമല്ല , അവിടുത്തെ സഹാബക്കളെയും തുടര്‍ന്ന് വന്ന ആരെയും നമുക്ക് ലഭിച്ചില്ല ഏന്നാല്‍ നമ്മുക്ക് നന്നാവാന്‍ കഴിയില്ല എന്നാണോ , അല്ല , ഒരിക്കലും അല്ല , നമുക്ക് നന്നാവാന്‍ അവരുടെ പിന്തുടര്‍ച്ചക്കാരായ ആളുകളെ തുടരുക അല്ലാതെ മാര്‍ഗമില്ല , അത് കൊണ്ട് നാം ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. ആ മാര്‍ഗം മഹാന്മാരായ , മുഹ്യുദീന്‍ ശൈഖിനെ പോലോത്ത മഹാന്മാരാണ് എന്നതിലും നമുക്കാര്‍ക്കും ശംശയമില്ല. അത് കൊണ്ട് ആ സത്യ മാര്‍ഗം പിന്തുടരുക. ഇന്ന് കേരളത്തില്‍ മുഹ്യുദീന്‍ ശൈഖിന്റെ ഖലീഫ ബഹുമാനപ്പെട്ട ഷെയ്ഖ്‌ യൂസുഫ് സുല്‍ത്താന്‍ ജീവിച്ചിരിപ്പുണ്ട് , മഹാനവര്കക്ക് ധാരാളം ഖലീഫമാരും ഉണ്ട് , അവരെല്ലാം പറയുന്നത് ഈമനിലായി മരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഈ ത്വരീകത് സ്വീകരിക്കുക , നിങ്ങള്ക്ക് വിജയം വരിക്കാം , ഈ യാതാര്‍ത്യം പകല്‍ പോലെ സ്ഥിരപ്പെട്ട കാര്യവും ജനങ്ങള്‍ കണ്ടു മനസ്സിലക്കിയതുമാണ്. ഈ സത്യം ഉള്കൊല്ലുക പ്രവര്‍ത്തിക്കുക.
അവരെ പിന്‍പറ്റി ജീവിത വിജയം വരിക്കുക
നാഥന്‍ തുണക്കട്ടെ. ആമീന്‍ .

Sunday, February 21, 2010

തൌഹീദ് സ്വീകരിക്കുക

ഒരു മനുഷ്യന്‍, നമ്മുടെ നബി (സ) തങ്ങള്‍ വരെ മുറിയാത്ത സിലസില ഉള്ള ഒരു ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിച്ചില്ലെങ്കില്‍ മരിക്കുന്ന സമയം (തൌഹീദ് ഏറവും കൂടുതല്‍ ആവശ്യമായ സമയത്ത്) അത് ലഭിക്കാന്‍ പ്രയാസമാണ്. ഇത് എന്റെ പ്രസ്താവന അല്ല , ജീലാനി (ര) യുടെ പ്രസ്താവന ആകുന്നു. അത് കൊണ്ട് ഗൌരവായി ആലോചിക്കുക , അങ്ങനെ തൌഹീദ് ഒരു ശൈഖില്‍ നിന്ന് സ്വീകരിക്കാന്‍ ശ്രമിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടേ. ആമീന്‍.